Gujarat: NCP chief asks party MLA to vote for Congress in RS polls | Oneindia Malayalam

2020-06-09 2,359

Gujarat: NCP chief asks party MLA to vote for Congress in RS polls
ദേശീയ രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചകള്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ്.സീറ്റ് ഉറപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു.ഇക്കാര്യത്തില്‍ ശ്രദ്ധേയമായ സംസ്ഥാനങ്ങളാണ് മധ്യപ്രദേശും ഗുജറാത്തും. രണ്ടിടത്തും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടാണ് പോരാട്ടം. ഗുജറാത്തില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവച്ചിരിക്കുന്നത്. അതിനിടെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന എന്‍സിപി കളംമാറുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം ഇടപെട്ട് എന്‍.സി.പിയെ തങ്ങള്‍ക്ക് അനുകൂലമാക്കി എന്നാണ് പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍